2017, ജനുവരി 16, തിങ്കളാഴ്‌ച


2017 -ലെ നെഹ്രുട്രോഫി ലക്ഷ്യമിട്ട് നാളെ രാവിലെ കാരിച്ചാല്‍ ചുണ്ടന്‍വള്ള സമിതി KTBC യുമായി എഗ്രിമെന്റ് സൈന്‍ ചെയ്യും . 20 , 21 ,22 ദിവസങ്ങളിലായി കുമരകത്ത് ടീം സെലക്ഷന്‍ ട്രയല്‍ ഉണ്ടാകും .സുനില്‍ കുപ്പപ്പുറത്തിന്‍റെ ലീഡിംഗില്‍ ആണ് 2017 - ല്‍ KTBC കാരിച്ചാല്‍ ചുണ്ടനില്‍ പുന്നമടയില്‍ എത്തുക .

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

വേമ്പനാടന്‍ കരുത്തില്‍ കാരിച്ചാലിന്‍റെ  വിശ്വരൂപം :
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ജലോത്സവങ്ങളുടെ പൂരമായ  ആലപ്പുഴ പുന്നമടക്കായലില്‍ അരങ്ങേറിയ  64 - മത് നെഹൃട്രോഫി ജലോത്സവത്തില്‍ പതിനായിരക്കണക്കിന് വള്ളംകളിപ്രേമികളെ സാക്ഷിനിര്‍ത്തി പുന്നമടയുടെ കുഞ്ഞോളങ്ങളില്‍ കരുത്തേറിയ വേഗത്തുഴകള്‍ എറിഞ്ഞുകൊണ്ട് വേമ്പനാടന്‍ കരുത്തില്‍ ജലചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്‍   തന്‍റെ  വിശ്വരൂപമാണ് കാട്ടിയത് .69 - ല്‍ ഉളികുത്തി 70 - ല്‍ നീരണിഞ്ഞ ചുണ്ടന്‍ തന്‍റെ 45 - മത് വയസ്സിലും  എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചക്രവര്‍ത്തിപ്പട്ടം തനിക്ക് തന്നെ എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ച അത്യുജ്ജല പ്രകടനം ആണ് പുന്നമടയില്‍ ഇക്കുറി കാഴ്ചവച്ചത് .കിരീട നേട്ടത്തിന് പുറമേ പുതിയ ദൂരത്തില്‍ റെക്കോഡ് സമയം കൂടി രേഖപ്പെടുത്തിയാണ് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് കാരിച്ചാല്‍  എന്ന ജലചക്രവര്‍ത്തിയുടെ നാമം തങ്കലിപികളില്‍ എഴുതി ചേര്‍ത്തത് .വേഗത്തിന്‍റെയും ,സമയത്തിന്‍റെയും ,റെക്കോഡുകളുടെയും തമ്പുരാന് വിജയാശംസകള്‍ നേരുന്നു .

2016, മാർച്ച് 18, വെള്ളിയാഴ്‌ച

കാരിച്ചാലില്‍ തുഴയെറിയാന്‍ വേമ്പനാട് ബോട്ട് ക്ലബ്ബ് .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
2016 - ലെ നെഹ്രുട്രോഫി തുടര്‍ വിജയം ലക്ഷ്യമിട്ട് വേമ്പനാട് ബോട്ട് ക്ലബ്ബ് കാരിച്ചാല്‍ ചുണ്ടനില്‍ വരുന്നു .വളരെ നേരത്തെ തന്നെ കാരിച്ചാല്‍ ചുണ്ടന്‍ വള്ള സമിതിയെ ക്ലബ്ബ് സമീപിച്ചിരുന്നു . ഇന്നു രാവിലെ (18 - 03 - 2016 ) ശുഭ മുഹൂര്‍ത്തത്തില്‍  ക്ലബ്ബ് ക്യാപ്റ്റന്‍ ജെയിംസ് കുട്ടിജേക്കബ്ബ് ചുണ്ടന്‍ വള്ളസമിതിയില്‍  കരാര്‍  ഒപ്പിട്ടു .കാരിച്ചാലില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ട് എന്ന് ടീം അംഗങ്ങളുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് വള്ളം വളരെ നേരത്തെതന്നെ ബുക്ക്‌ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു .2015 -ല്‍ മികച്ച ടീമുകളെയും വള്ളങ്ങളെയും ഹീറ്റ്സിലും ,ഫൈനലിലും  പിന്തള്ളിയാണ് വേമ്പനാട് ബോട്ട് ക്ലബ്ബ് ജവഹര്‍ തായങ്കരിയിലൂടെ ആദ്യ വിജയം സ്വന്തമാക്കിയത് .ടീമിന് കാരിച്ചാല്‍ ചുണ്ടനിലൂടെ തുടര്‍ വിജയം സാധ്യമാകട്ടെഎന്ന് ആശംസിക്കുന്നു .

2015, ജൂലൈ 24, വെള്ളിയാഴ്‌ച

കാരിച്ചാല്‍ ട്രയല്‍ തുടങ്ങുന്നു .

കുമരകം : വരുന്ന ഞായറാഴ്ച ജലച്ചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്‍ ഈ വര്‍ഷത്തെ നെഹ്രുട്രോഫി നേട്ടം ലക്ഷ്യമിട്ട് പരിശീലനതുഴച്ചില്‍ ആരംഭിക്കും . കുമരകം വില്ലേജ് ബോട്ട് ക്ലബ്ബ് ആണ് ചുണ്ടനെ ഇക്കുറി പുന്നമടയില്‍ എത്തിക്കുക .ആദ്യമായ് ആണ് വില്ലേജ് ബോട്ട് ക്ലബ്ബ് കാരിച്ചാലില്‍ തുഴയെറിയുന്നത് . ഇതുവരെ പുന്നമടയില്‍ വിജയം അന്ന്യം നിന്ന മുന്‍നിരടീം ആണ് വില്ലേജ് ബോട്ട് ക്ലബ്ബ് . കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ കാരിച്ചാലില്‍ കളിക്കുമ്പോള്‍ കന്നിവിജയം ടീമിന് ലഭിക്കും എന്ന ആത്മവിശ്വാസത്തില്‍ ആണ് ടീം അംഗങ്ങള്‍ .പുന്നമടയില്‍ 14 സുവര്‍ണ്ണ നേട്ടങ്ങള്‍ക്ക് ഉടമയായ കാരിച്ചാല്‍ ചുണ്ടന്‍ മറ്റ് വള്ളങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്‍പിലാണ് .ഈ വര്ഷം മൂന്നാം ഹീറ്റ്സില്‍ കരുത്തരായ തിരുവാര്‍പ്പ് ബോട്ട് ക്ലബ്ബ് തുഴയുന്ന പായിപ്പാടന്‍ ,ന്യൂ ആലപ്പി ടൌണ്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന ശ്രീ ഗണേശന്‍ ,കംഗാരൂ ബോട്ട് ക്ലബ്ബ് എരമല്ലൂര്‍ തുഴയുന്ന കരുവാറ്റ എന്നിവരുമായി ഏറ്റുമുട്ടുന്നു .

2015, മാർച്ച് 9, തിങ്കളാഴ്‌ച

കാരിച്ചാല്‍ അമരം പുതുക്കുന്നു .

കാരിച്ചാല്‍ : വരുന്ന ജലോത്സവങ്ങളില്‍ പ്രതാപകാലത്തേക്ക് തിരികെ എത്താന്‍ ജലച്ചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്റെ അമരം പുതുക്കി പണിയുന്നു . ഒപ്പം വള്ളപ്പുരയും ഓഫീസ് കെട്ടിടവും നിര്‍മ്മിക്കാന്‍ പദ്ധതി ഉണ്ട് . സര്‍ക്കാരില്‍നിന്നും കിട്ടുന്ന സഹായംകൊണ്ട് ഇവ പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിയില്ല ആയതിനാല്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന് സമിതിയുടെ SBT പായിപ്പാട് ശാഖയുടെ A/C നമ്പരും കോഡും ചുവടെ ചേര്‍ക്കുന്നു .  വിദേശത്തുള്ള ചുണ്ടന്റെ ഫാന്‍സും ഷെയര്‍ ഉടമകളും ഇത് ഒരറിയിപ്പായി കണ്ട് സമിതിയോട് സഹകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .
                                                    കാരിച്ചാല്‍ ചുണ്ടന്‍ വള്ളസമിതിക്കുവേണ്ടി

പ്രസിഡന്റ്   : ജയകുമാര്‍                                                               സെക്രട്ടറി :റോബിന്‍ ചാക്കോ 
ഫോണ്‍ : 9400418182                                                                  ഫോണ്‍ :9895896220

 Karichal Chundan Valla Samithy
A/c No.57047507264
State Bank of Travancore
Payippad Branch
IFSC Code SBTR 0000092

കാരിച്ചാല്‍ ചുണ്ടന്‍ : 2015 - ലെ ഭരണസമിതി

പ്രസിഡന്‍റ് : എസ് .ജയകുമാര്‍ - ശ്രീ വിലാസം ,കാരിച്ചാല്‍
സെക്രട്ടറി : റോബിന്‍ ചാക്കോ - കറുകയില്‍ ,കാരിച്ചാല്‍
ട്രഷറര്‍ :ബിനോയ്‌ വര്‍ഗ്ഗീസ് - ആലംപള്ളില്‍ ,കാരിച്ചാല്‍
ക്യാപ്റ്റന്‍ : വത്സലന്‍ (ജോമോന്‍ ) - തുണ്ടില്‍ ,കാരിച്ചാല്‍
കമ്മിറ്റി അംഗങ്ങള്‍
കൊച്ചുകോശി മാത്യു - നല്ലൂച്ചിറയില്‍ ,കാരിച്ചാല്‍
ഫ്രാന്‍സിസ് - വലിയപറമ്പില്‍ ,കാരിച്ചാല്‍
സാന്ദ്രകുമാര്‍ - ഇലവാട്ടുപറമ്പില്‍ ,കാരിച്ചാല്‍
ഉണ്ണി -വാരിശേരില്‍ ,കാരിച്ചാല്‍
പ്രസാദ് കുമാര്‍ - ആലംപള്ളില്‍  ,കാരിച്ചാല്‍
സന്തോഷ്‌ കുമാര്‍ - എ .എല്‍ .സദനം ,കാരിച്ചാല്‍
സനല്‍ ഇടുക്കുള - ഇടക്കറുകയില്‍ ,കാരിച്ചാല്‍
ഗീവര്‍ഗ്ഗീസ് (ബാബു )-ആലംപള്ളില്‍ ,കാരിച്ചാല്‍
തുലാസന്‍ -വലിയപറമ്പില്‍ ,കാരിച്ചാല്‍
ഐസക്ക് ശാമുവേല്‍ -കൊച്ചുപടീറ്റതില്‍ ,കാരിച്ചാല്‍
സോമന്‍ - രതീഷ്‌ ഭവനം ,കാരിച്ചാല്‍

2012, ജനുവരി 17, ചൊവ്വാഴ്ച

കാരിച്ചാല്‍ ചുണ്ടന്‍ വള്ളസമിതി - 2012

കാരിച്ചാല്‍ ചുണ്ടന്‍ വള്ളസമിതി യുടെ വരും വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നു . പ്രസിഡന്റ്റ് : കെ .കൃഷ്ണകുമാര്‍ ,വലിയപറമ്പില്‍ ,കാരിച്ചാല്‍ . സെക്രട്ടറി :ഇ .കെ .സാന്ദ്ര കുമാര്‍ ,ഇലവനാട്ടു പറമ്പില്‍ ,കാരിച്ചാല്‍ . ഖജാന്‍ജി : എം .പി . വിജയകുമാരന്‍ നായര്‍ ,വടക്കേ മറ്റക്കാട്ട് ,കാരിച്ചാല്‍ ,ക്യാപ്ടന്‍ : രാജന്‍ ,കണത്താരത്തില്‍ ,കാരിച്ചാല്‍ .എന്നിവരെ തിരഞ്ഞെടുത്തു .