"കാരിച്ചാല്‍ ''ആലപ്പുഴ ജില്ലയിലെ അപ്പര്‍ കുട്ടനാടുമേഖല ഹരിപ്പാട്ടു നിന്നും ഒരു കിലോമീറ്റര്‍ വടക്കു മാറി പ്രക്യതി രമണീയമായ ഒരു ചെറിയ ഗ്രാമം. " ജലചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്‍ '' ഈനാടിനെ ലോകപ്രസിദ്ധം ആക്കുന്നു.15 തവണ നെഹ്റുട്രോഫി ഉള്പ്പ്ടെ പങ്കെടുത്തിട്ടുള്ള ജലോല്സവത്തിലെല്ലാം വിജയം വരിച്ച ഏക ചുണ്ടന്‍ . കൂടുതല്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കാരിച്ചാലിന്റെ ലോക ജാലകം നോക്കുക!
2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച
2011, ഒക്‌ടോബർ 9, ഞായറാഴ്‌ച
കാരിച്ചാല്‍ ചുണ്ടന്‍ ഫാന്‍സ് അറിയാന്‍
വരും വര്‍ഷങ്ങളില്‍ പ്രാദേശിക ജലോല്‍സവങ്ങളിലെങ്കിലും സ്വന്തം ചുണ്ടനില്‍ സ്വന്തം ടീമിനെ അണിനിരത്തി നമ്മളുടെ ശക്ത മായ സാന്നിദ്ധ്യം ഉണ്ടാക്കണമെന്ന പല അഭ്യുദയകാംക്ഷികളും അഭിപ്രായപ്പെട്ടതിനെ മാനിച്ച് ഈ വിഷയത്തില്‍ എല്ലാ അംഗങ്ങളുടെയും താല്പര്യം അറിഞ്ഞ ശേഷം ചുണ്ടന്‍ വള്ള സമിതിയുമായി ഒരു ചര്‍ച്ച നടത്തുവാന്‍ ആഗ്രഹിക്കുന്നു . ആയതിനാല്‍ എല്ലാ അംഗങ്ങളും ഗൌരവമായി ഈ വിഷയം മറ്റു സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത ശേഷം അധികം വൈകാതെ അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.
പണ്ട് നമുക്ക് ശക്തമായ ഒരു ടീം ഉണ്ടായിരുന്നു, മാത്രമല്ല വിജയങ്ങളും നേടിയിരുന്നു. അവയില്‍ പാണ്ടാനാട്ട് നേടിയ ഹാട്രിക് അന്നത്തെ ശക്തമായ ടീമുകള്‍ക്കെതിരെ ആയിരുന്നു. കുടാതെ കുരിയത്തും പല്ലനയിലും കരുവാറ്റ യിലും വാഴക്കുട്ടത്തും നേടിയ വിജയങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇനിയും നമുക്ക് അത്തരം നല്ല വിജയങ്ങള്‍ നേടാനാകും. കാരണം അനുഗ്രഹീതമായ ഒരു ചുണ്ടന്‍ നമുക്ക് കൈവശം ഉണ്ടല്ലോ. എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കുന്നു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)