2015, ജൂലൈ 24, വെള്ളിയാഴ്‌ച

കാരിച്ചാല്‍ ട്രയല്‍ തുടങ്ങുന്നു .

കുമരകം : വരുന്ന ഞായറാഴ്ച ജലച്ചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്‍ ഈ വര്‍ഷത്തെ നെഹ്രുട്രോഫി നേട്ടം ലക്ഷ്യമിട്ട് പരിശീലനതുഴച്ചില്‍ ആരംഭിക്കും . കുമരകം വില്ലേജ് ബോട്ട് ക്ലബ്ബ് ആണ് ചുണ്ടനെ ഇക്കുറി പുന്നമടയില്‍ എത്തിക്കുക .ആദ്യമായ് ആണ് വില്ലേജ് ബോട്ട് ക്ലബ്ബ് കാരിച്ചാലില്‍ തുഴയെറിയുന്നത് . ഇതുവരെ പുന്നമടയില്‍ വിജയം അന്ന്യം നിന്ന മുന്‍നിരടീം ആണ് വില്ലേജ് ബോട്ട് ക്ലബ്ബ് . കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ കാരിച്ചാലില്‍ കളിക്കുമ്പോള്‍ കന്നിവിജയം ടീമിന് ലഭിക്കും എന്ന ആത്മവിശ്വാസത്തില്‍ ആണ് ടീം അംഗങ്ങള്‍ .പുന്നമടയില്‍ 14 സുവര്‍ണ്ണ നേട്ടങ്ങള്‍ക്ക് ഉടമയായ കാരിച്ചാല്‍ ചുണ്ടന്‍ മറ്റ് വള്ളങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്‍പിലാണ് .ഈ വര്ഷം മൂന്നാം ഹീറ്റ്സില്‍ കരുത്തരായ തിരുവാര്‍പ്പ് ബോട്ട് ക്ലബ്ബ് തുഴയുന്ന പായിപ്പാടന്‍ ,ന്യൂ ആലപ്പി ടൌണ്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന ശ്രീ ഗണേശന്‍ ,കംഗാരൂ ബോട്ട് ക്ലബ്ബ് എരമല്ലൂര്‍ തുഴയുന്ന കരുവാറ്റ എന്നിവരുമായി ഏറ്റുമുട്ടുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ