2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

വേമ്പനാടന്‍ കരുത്തില്‍ കാരിച്ചാലിന്‍റെ  വിശ്വരൂപം :
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ജലോത്സവങ്ങളുടെ പൂരമായ  ആലപ്പുഴ പുന്നമടക്കായലില്‍ അരങ്ങേറിയ  64 - മത് നെഹൃട്രോഫി ജലോത്സവത്തില്‍ പതിനായിരക്കണക്കിന് വള്ളംകളിപ്രേമികളെ സാക്ഷിനിര്‍ത്തി പുന്നമടയുടെ കുഞ്ഞോളങ്ങളില്‍ കരുത്തേറിയ വേഗത്തുഴകള്‍ എറിഞ്ഞുകൊണ്ട് വേമ്പനാടന്‍ കരുത്തില്‍ ജലചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്‍   തന്‍റെ  വിശ്വരൂപമാണ് കാട്ടിയത് .69 - ല്‍ ഉളികുത്തി 70 - ല്‍ നീരണിഞ്ഞ ചുണ്ടന്‍ തന്‍റെ 45 - മത് വയസ്സിലും  എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചക്രവര്‍ത്തിപ്പട്ടം തനിക്ക് തന്നെ എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ച അത്യുജ്ജല പ്രകടനം ആണ് പുന്നമടയില്‍ ഇക്കുറി കാഴ്ചവച്ചത് .കിരീട നേട്ടത്തിന് പുറമേ പുതിയ ദൂരത്തില്‍ റെക്കോഡ് സമയം കൂടി രേഖപ്പെടുത്തിയാണ് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് കാരിച്ചാല്‍  എന്ന ജലചക്രവര്‍ത്തിയുടെ നാമം തങ്കലിപികളില്‍ എഴുതി ചേര്‍ത്തത് .വേഗത്തിന്‍റെയും ,സമയത്തിന്‍റെയും ,റെക്കോഡുകളുടെയും തമ്പുരാന് വിജയാശംസകള്‍ നേരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ