ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചുപോകാം:
1952 -മുന്‍പ് വള്ളം കളികളില്‍ മത്സരം ഉണ്ടായിരുന്നില്ല.1952 - ല്‍ പണ്ഡിറ്റ്ജി കുട്ടനാട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്
കാണുന്നതിനു വേണ്ടി പുന്നമടയിലെ വട്ടക്കായലില്‍ ആദ്യമായി നടത്തിയ മത്സരവള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ഒന്നാമതായി എത്തി .ആവേശംകൊണ്ട് പണ്ഡിറ്റ്ജി നടുഭാഗംചുണ്ടനില്‍ ചാടിക്കയറി .തുഴചില്‍ക്കാര്‍ പണ്ഡിറ്റ്ജി യുമായി ആലപ്പുഴയിലേക്ക് തുഴഞ്ഞു .
പിന്നീടു തിരിച്ചുപോയ പണ്ഡിറ്റ്ജി ഡല്‍ഹിയില്‍ എത്തി1953 - ല്‍ഒരു ചുണ്ടന്റെ മാതൃകയില്‍ ഉള്ള ട്രോഫി അയച്ചുതന്നു 1954മുതല്‍ നെഹ്രുട്രോഫി മത്സരവള്ളംകളിക്ക് തുടക്കമായി .ആദ്യത്തെ നെഹ്രുട്രോഫി കാവാലം ചുണ്ടനും തൊട്ടടുത്തവര്‍ഷം പാര്‍ഥസാരഥി യും തുര്‍ടന്നുനെപ്പോളിയനും ,ഗിര്‍ഗോസും,സെന്റ്ജോര്‍ജും ,പുളികുന്നും ,കല്ലൂപറമ്പനും ഒക്കെ നേട്ടങ്ങള്‍ തുടര്‍ന്നപ്പോള്‍ അപ്പര്‍കുട്ടനാട്ടില്‍നിന്നു ചെന്ന വള്ളങ്ങള്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അന്ന് കാരിച്ചാല്‍ കരക്ക് ഉണ്ടായിരുന്ന "ധര്‍മരാജന്‍ " എന്നചുണ്ടന്‍ ജീര്‍ണവസ്ഥയില്‍ ആയിരുന്നതിനാല്‍ പായിപ്പാട് വള്ളം കളിയില്‍ മറ്റുവള്ളങ്ങള്‍ കൂലിക്കെടുത്ത് ആണ് കളിച്ചിരുന്നത്
1969 - ല്‍ കാരിച്ചാല്‍ കരക്കാര്‍ കൂലിക്കെടുത്ത്കളിച്ച ത് "ജെവഹര്‍തായംകരി ചുണ്ടന്‍ " ആണ്
അന്ന് പായിപ്പാട്ട് വിജയിച്ചു യെങ്കിലും മറ്റു കരക്കാരുടെ കളിയാക്കലും ,വഴക്കും കാരണം ഒരു
പുത്തന്‍ ചുണ്ടന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു . അതിനായിശ്രീ : കൊച്ചു കവ റാട്ട് ഗീവര്‍ഗീസിന്റെ
നേതൃ ത്വത്തില്‍ ശ്രീമാന്‍ :ചെങ്ങ്ലത്ത് രാമകൃഷ്ണപിള്ള , ശ്രീമാന്‍ :ഹര്‍ഷ വര്‍മ - ചെമ്പ്രോല്‍ കൊട്ടാരത്തില്‍ ,ശ്രീമാന്‍ : ഗോവിന്ദ മംഗലത്ത് - ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരുടെ സാനിധ്യത്തില്‍ കാരിച്ചാല്‍ സെന്റ്മേരീസ് സ്കൂളില്‍ വച്ച് ഒരു പൊതുയോഗം കൂടുകയും യോഗത്തില്‍
ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്പി ശ്രീമാന്‍ : കോവില്‍ മുക്ക് നാരായണന്‍ ആചാരി യെ കാണുവാനും
വള്ളത്തിനു പറ്റിയ ആഞ്ഞിലി തടി കണ്ടെത്തുവാനും തീരുമാനിച്ചു .
1969നവംബര്‍ 23 നു കാരിച്ചാല്‍ ചുണ്ടന്‍ വളളസമിതി രൂപീകരിച്ചു .നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
തുടങ്ങി .1970 സെപ്റ്റംബര്‍ 8 (1146ചിങ്ങം23 )ന് രാവിലെ 8.00നും9.15 നും മദ്ധ്യേ ശുഭമുഹുര്തത്തില്‍ കാരിച്ചാല്‍ കടവില്‍ പുത്തന്‍ ചുണ്ടന്‍ നീരണിഞ്ഞു .വള്ളത്തില്‍ കയറി നിന്ന
കോവില്‍ മുക്ക് നാരായണന്‍ ആചാരി ഇവന്‍
ജല ചക്രവര്‍ത്തി ആകും എന്നുറക്കെ വിളിച്ചു പറഞ്ഞു 1972മുതല്‍ നെഹ്രുട്രോഫി യില്‍ പങ്കെടുത്ത ചുണ്ടന്‍ ഫൈനല്‍ മത്സരത്തിനു യോഗ്യത നേടി വിസ്മയം സ്രിഷ്ടിച്ചു.അങ്ങനെ കാരിച്ചാല്‍ ചുണ്ടന്‍ ചരിത്രതിലെയ്ക്കുള്ള വരവറിയിച്ചു .
അപ്പര്‍കുട്ടനാട്ടിലെ ചുണ്ടന്‍ വള്ളങ്ങളില്‍ ആദ്യമായി1973 - ല്‍ അന്നത്തെ ജല രാജാവായ കല്ലൂ പറമ്പനൊപ്പം കാരിച്ചാല്‍ ചുണ്ടന്‍ നെഹ്രുട്രോഫി പങ്കിട്ടു . പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായി
ഫ്രെണ്ട്സ് ബോട്ട് ക്ലബ്ബിന്റെ കൈക്കരുത്തില്‍ 74ലും 75ലും ട്രോഫി നേടി .പി.സി .ജോസഫ് -പത്തില്‍ ചിറ ആയിരുന്നു ക്യാപ്ടന്‍ 76ല്‍പി .കെ .തങ്കപ്പന്‍ -പുത്തന്‍പുരയുടെ യു .ബി .സി കൈനകരി കാരിച്ചാല്‍ചുണ്ടന്റെ ആദ്യ ഹാട്രിക് പൂര്‍ത്തിയാക്കി അങ്ങനെ തുടര്‍ച്ചയായി 4തവണ
ട്രോഫി നേടിയ ചുണ്ടന്‍ എന്ന ഖ്യാതി നേടി .ഇക്കാലയളവില്‍ കാരിച്ചാല്‍ പങ്കെടുക്കുന്ന എല്ലാ
ജലോത്സവങ്ങളിലും വിജയിച്ചു കൊണ്ടിരുന്നു അങ്ങനെ ജലോത്സവ പ്രേമികളുടെ ഇഷ്ട ചുണ്ടന്‍
ആയി മാറി ഒപ്പം എതിരാളികളുടെ പേടീ സ്വപ്നവും .
പിന്നെ 80- ല്‍ രാമചന്ദ്രന്‍ക്യാപ്ടന്‍ആയ പുല്ലങ്ങാടി ബോട്ട് ക്ലബും 82,83,84കുമരകം ബോട്ട് ക്ലബിലൂടെ രണ്ടാം ഹാട്രിക് ഉം സ്വന്തമാക്കി .നെല്ലാനിക്കല്‍പാപ്പച്ചന്റെ നേതൃ ത്വത്തില്‍ ആവര്‍ഷത്തെ എല്ലാ കളികളും വിജയിച്ചു .
പിന്നീട് 86 ലും 87ലും വില്ലേജ് ബോട്ട് ക്ലബ് കൈനകരി യുടെ ചുണക്കുട്ടന്മാര്‍ കാരിച്ചാലിലൂടെ
ട്രോഫി സ്വന്തമാക്കി അന്ന് സണ്ണിഅക്കരക്കളും ആയിരുന്നു ക്യാപ്ടന്‍ പിന്നീട് 12 - വര്‍ഷ ക്കാലം ചുണ്ടന് ശനി ദശ ആയിരുന്നു യെങ്കിലും പലപ്പോഴും
ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.മറ്റു ചുണ്ടന്‍ വള്ളങ്ങളെ ഭയ ചകിതരാക്കി .
വീണ്ടും 2000-ല്‍ ബെന്‍സി മൂന്നു തൈക്കല്‍ ആലപ്പി ബോട്ക്ലുബിലൂടെയും 2001-ല്‍ ടോബി ചാണ്ടി
ഫ്രെണ്ട്സ്ബോട്ട് ക്ലുബിലൂടെയും നെഹ്രുട്രോഫി നേടി . പിന്നീട് 2003-ല്‍ തമ്പി പൊടിപ്പാറ നവജീവനിലൂടെയും2008 -ല്‍ ജിജി ജേക്കബ് പൊള്ളയില്‍ ജീസസ്സ്ബോട്ട് ക്ലുബിലൂടെയും ട്രോഫി നേടി
അങ്ങനെ ജലരാജാക്കന്മാരുടെ രാജാവ് "ജല ചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്‍ "ജൈത്രയാത്ര തുടരുന്നു .........