2011, ജൂലൈ 24, ഞായറാഴ്‌ച

ജലോത്സവ ചരിത്രം

                    2.പായിപ്പാട് ജലോത്സവം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജലോത്സവങ്ങളില്‍ ഒന്നാണ് "പായിപ്പാട് ജലോത്സവം "
തുടര്‍ച്ചയായി 3 ദിവസം വള്ളംകളി നടക്കുന്ന ഏക ജലോത്സവവും പായിപ്പാട് ജലോത്സവം തന്നെ 
നൂറ്റആണ്ടുകള്‍ക്ക് മുന്‍പ് "ഹരിഗീതപുരം" എന്ന ഇന്നത്തെ "ഹരിപ്പാട്‌ "ഒരു അയ്യപ്പ ക്ഷേത്രം നിര്‍മിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവിന്റെയും, കരപ്രമാണിമാരുടെയും, ബ്രാഹ മണരുടെയും മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി .ക്ഷേത്രം പണി  പൂര്‍ത്തിയായി പ്രതിഷ്ട നടത്തുവാന്‍ സമയവും കുറിച്ചു . അങ്ങനെയിരിക്കെ ഒരു ദിവസം ബ്രാഹമണ കുടുംബത്തിലെ കാര്‍ണവന്മാരെല്ലാം ഒരേ സ്വപ്നം തന്നെ കാണുകയുണ്ടായി .
കായംകുളം കായലില്‍ ഒരു വിഗ്രഹം കിടപ്പുണ്ടെന്നും ആ വിഗ്രഹമാണ്‌ ഇവിടെ പ്രതിഷ്ടിക്കെണ്ടതെന്നുമായിരുന്നു സ്വപ്നം.താമസിയാതെ ഈ വിവരം മഹാരാജാവിനെ അറിയിക്കുകയും , മഹാരാജാവും,കരപ്രമാണിമാരും,നാട്ടുകാരും ,ബ്രാഹ മണ ശ്രേഷ്ടന്മാര്‍ക്കൊപ്പം
കായംകുളത്തെയ്ക്കുപോയി.  സ്വപ്നത്തില്‍ കണ്ട വിഗ്രഹം കായംകുളം കായലില്‍ നിന്നും കണ്ടെടുത്തു .
ആ വിഗ്രഹം കണ്ടെടുത്ത നല്ല സ്ഥലത്തിനു "കണ്ട നല്ല ഊര് "എന്ന് ഭക്തര്‍ വിളിച്ചുപോന്നു.ഇപ്പോള്‍ ഇവിടം "കണ്ടെല്ലൂര്‍ " എന്നറിയപ്പെടുന്നു .

കായലില്‍ നിന്നും കണ്ടെടുത്ത "വേലയുധസ്വാമിയുടെ ചതുര്‍ ബാഹു വിഗ്രഹം"വഹിച്ചുകൊണ്ട് ജലമാര്‍ഗ്ഗം കായംകുളത്തുനിന്നും അച്ഛന്‍ കോവില്‍ ആറ്റിലൂടെ ഹരിപ്പടിന് യാത്ര തിരിച്ചു .
വഴിമധ്യേ കൊപ്പാറക്കടവില്‍ നിന്നും താലപ്പൊലിയും , ആര്‍പ്പുവിളിയും, വായിക്കുരവയുമായി
കരക്കാര്‍ സ്വീകരിക്കുകയും കളിവള്ളങ്ങളില്‍ അനുഗെമിക്കുകയും ചെയ്തു.ഇതിന്റെ സ്മരണ നിലനിര്‍ത്തി ഇന്നും പായിപ്പട്ടാറ്റില്‍ ചിങ്ങ മാസത്തിലെ തിരുവോണം ,അവിട്ടം ,ചതയം നാളുകളില്‍
ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവം നടത്തി വരുന്നു .


"വേലയുധസ്വാമിയുടെ ചതുര്‍ ബാഹു വിഗ്രഹം " പ്രതിഷ്ടിച്ചതിനോപ്പം തന്നെ 
തുല്യ പ്രാധാന്യത്തോടെ "ശ്രീ അയ്യപ്പ സ്വാമി "യുടെയും പ്രതിഷ്ട നടത്തി ആരാധിച്ചുപോരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ