- ചമ്പക്കുളം മൂലം വള്ളം കളി :
വള്ളംകളി കളില്‍ നൂറ്റാണ്ടിന്റെ ചരിത്രം അവകാശ പ്പെടാനുള്ള ഒരു ജലക്രീട
മുന്‍ കാലങ്ങളില്‍ മത്സര സ്വഭാവം ഇല്ലായിരുന്നു.പാട്ട് പാടി ...താളത്തില്‍തുഴയിട്ട് ആയിരുന്നു വള്ളം കളി പണ്ട് ...പണ്ട് " ചെമ്പകശ്ശേരി " യെന്ന രാജ്യത്ത് അതായത്ഇന്നത്തെ അമ്പലപ്പുഴ
" പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാന്‍ "
രാജ്യഭരണം നടത്തിയ കാലത്ത് രാജ്യത്തിന്റെ ഐശ്വര്യത്തിനും സമ്പത്ത്
സമര്‍ഥിക്കുമായി അമ്പലപ്പുഴയില്‍ ഒരു" ശ്രീ കൃഷണ സ്വാമിക്ഷേത്രം "നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചു .ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹത്തെ പറ്റി പ്രമുഖ
ജോതിഷന്മാരോട് പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാന്‍ ആരാഞ്ഞു .
പ്രശ്നവിധിയില്‍ കോട്ടയം ജില്ലയിലെ കുറിച്ചി ക്ഷേത്രത്തില്‍ ആരാധിച്ചുപോരുന്ന
വിഗ്രഹം കണ്ടെടുത്ത് അമ്പലപ്പുഴയില്‍ പ്രതിഷ്ടിക്കുവാന്‍ ജോതിഷന്മാര്‍ നിര്‍ദേശിച്ചു.
വിഗ്രഹത്തിനായി രാജാവും സൈന്യവും വള്ളങ്ങളില്‍ കായല്‍ മാര്‍ഗം കോട്ടയത്തേക്ക് പോയി.
(അക്കാലത്ത് സൈന്യം ഉപയോഗിച്ചുപോന്ന വാഹനമാണ് ചുണ്ടന്‍ വള്ളം) കുറിച്ചിയില്‍
എത്തിവിഗ്രഹം കണ്ടെടുത്ത് പമ്പ യാറ്റിലൂടെ വള്ളപ്പാട്ടുപാടി ആര്‍പ്പും കുരവയും ഇട്ടുകൊണ്ട്
അമ്പലപ്പുഴയിലേക്ക് പോയി .ഇരുട്ടിയപ്പോള്‍ വഴി മദ്ധ്യേ ചമ്പക്കുളത്തുള്ള ഒരു ക്ര്യിസ്തീയ
ഭവനത്തില്‍ (മാപ്പിളശ്ശേരിതറവാട് )അന്തി ഉറങ്ങുകയും, അടുത്ത ദിവസം അമ്പലപ്പുഴയില്‍
എത്തി വിഗ്രഹ പ്രതിഷ്ടയും നടത്തി. അതിന്റെ സ്മരണ നിലനിര്‍ത്തി ഇന്നും ചമ്പക്കുളത്താറ്റില്‍
മൂലം നാളില്‍ വള്ളം കളി നടത്തി വരുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ