2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

അഷ്ടമുടി ജലോത്സവം ( പ്രസിഡന്റ്സ് ട്രോഫി )

അഷ്ടമുടി ജലോത്സവം( പ്രസിഡന്റ്സ് ട്രോഫി )

ആഗസ്റ്റ്‌ 30 ന് ഉച്ചക്ക് 2.00 മണിക്ക് 
കൊല്ലം അഷ്ടമുടി ക്കായലില്‍
16 ജലരാജാക്കന്മ്മാര്‍ ഉള്‍പ്പടെ 
അന്‍പതോളം കളിവള്ളങ്ങള്‍
പങ്കെടുക്കുന്നു .



2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ .....

ലോക ജാലകത്തിന്റെ എല്ലാ കൂട്ടുകാര്‍ക്കും
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ .....

"ലോക സമസ്താ സുഖിനോ ഭവന്തു ...."

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

കാരിച്ചാലിന്റെ വിജയ രഹസ്യം എന്ത് ?

എഫ് .ബി .സി .കുഞ്ഞപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ......നല്ല തടിയില്‍ തീര്‍ത്ത വള്ളം ,
നല്ല കരക്കാരുടെ വള്ളം , നിര്‍മിച്ചതില്‍ കോവില്‍ മുക്ക് നാരായണന്‍ ആചാരിക്ക് ഏറ്റവും 
സംതൃപ്തി നല്‍കിയ വള്ളം,കവറാട്ട് കുഞ്ഞുകുഞ്ഞു അച്ചായനെപ്പോലെ ജീവിതം വള്ളത്തിനായി
ഉഴിഞ്ഞു വെച്ച് കാല യവനികക്കുള്ളില്‍ മറഞ്ഞ അനേകം പേരുടെ ആത്മാവ് ഈവള്ളത്തില്‍
അധിവസിക്കുന്നതുകൊണ്ട് , ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ പ്രാര്‍ത്ഥന തുടങ്ങി ...എക്കാലത്തും പ്രമുഖ ടീമുകള്‍ക്ക് പ്രിയംകരനായതുകൊണ്ട് .....,ഗുരുത്വം ഉള്ളതുകൊണ്ട് .....
എതിര്‍ക്കുന്നവര്‍ക്കും ആരാധന തോന്നുന്ന ഒരു സവിശേഷ വ്യക്തിത്വത്തിന്  ഉടമയായതുകൊണ്ടും ,അങ്ങനെ ....അങ്ങനെ ഒട്ടേറെക്കാരണങ്ങള്‍ ........അവന്‍ കാലത്തിനെയും അതിജീവിച്ച് പ്രയാണം തുടരുന്നു....എതിരാളികളുടെ പേടിസ്വപ്നവും അശ്ക്തന്മാര്‍ക്ക് പ്രേരിത ശക്തിയായും......യുഗങ്ങളിലേക്ക് നീളും അവന്റെ വീര ഇതിഹാസങ്ങള്‍ ........ 

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവാദങ്ങള്‍ പുകയുന്നു

ഈ കഴിഞ്ഞ നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവാദങ്ങള്‍ പുകയുന്നു 
ദേവസ് ചുണ്ടനിലൂടെ കൊല്ലം ജീസസ്സ് ബോട്ട് ക്ലബ്‌  സ്പോര്‍ട്സ് നിയമങ്ങള്‍
പാടെ ലങഖിച്ചു യെന്ന ആരോപണവുമായി പ്രമുഖ ബോട്ക്ലുബ്ബുകളും ഫൈനല്‍ 
മത്സരത്തില്‍ രണ്ടും ,മൂന്നും,നാലും സ്ഥാനത്തെത്തിയ കാരിച്ചാല്‍ ,മുട്ടേല്‍ കൈനകരി,
പായിപ്പാടന്‍ എന്നീ ചുണ്ടന്‍വള്ളങ്ങളും ഹൈകോടതിയില്‍ പോകാന്‍ തീരുമാനിച്ചു .
ഈ വര്‍ഷത്തെ മറ്റ് വള്ളംകളി കളില്‍ നിന്നും ഈ ടീമിനെ മാറ്റി നിര്‍ത്തുകയും 
നെഹ്‌റു ട്രോഫി യിലെ യഥാര്‍ത്ഥ വിജയിയെ പ്രഖ്യാപിക്കണം എന്നും ക്ലബ്‌ അംഗങ്ങള്‍ 
ആവിശ്യപ്പെട്ടു .ഈ കഴിഞ്ഞ ചമ്പക്കുളം വള്ളംകളിയില്‍ കാരിച്ചാല്‍ വള്ളത്തിലെ തുഴച്ചില്‍ 
ക്കാരെയും ചില പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കൊല്ലം ജീസസ്സ് ബോട്ട് ക്ലബിലെ 
ചില തുഴചില്‍ക്കാരെ ഈ വര്‍ഷത്തെ മറ്റ് കളികളില്‍ നിന്നും കോടതി വിലക്കിയിരുന്നു .
എന്നാല്‍ കോടതിയുടെ വിലക്കുപോലും ലെന്ഖിച്ചു ഈ നെഹ്‌റു ട്രോഫയില്‍ അവര്‍ 
പങ്കെടുത്തിരുന്നു . 




2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

എ .കെ .പി .എ ഫോട്ടോഗ്രഫി പ്രദര്‍ശനം ആലപ്പുഴയില്‍


പ്രിയപ്പെട്ടവരെ ..................
ഈ വര്ഷം നെഹ്‌റു ട്രോഫി യോടനു ബന്ധിച്ച്
എ .കെ .പി .എ ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തില്‍ 
ഒരു ഫോട്ടോഗ്രഫി പ്രദര്‍ശനം ആലപ്പുഴയില്‍ നടത്തുന്നു .
താങ്കളുടെ പക്കല്‍ കുട്ടനാട് ,വള്ളംകളി തുടങ്ങിയ വയുമായി
ബന്ധമുള്ളതും അപൂര്‍വ്വമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ 
താഴെക്കാണുന്ന മൊബയില്‍ നമ്പരില്‍ വിളിക്കുക .
വിനോദ് ഐറിസ് : 9847484854
A.K.P.A Members only, Photos size:18x12
ഫോട്ടോസ് ആഗസ്റ്റ്‌ ന് മുന്‍പ് നല്‍കണം .


വിജയാശംസകള്‍

സത്യവും , നീതിയും പുലര്‍ത്തി എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് സര്‍വ്വശക്തി യും 
എടുത്ത്തുഴ ടുക.............ആരെയും ഭയക്കേണ്ട............. ?
ഒരു ലക്ഷ്യം മാത്രം ആയിരിക്കണം മുന്നില്‍ വിജയം ............!!!
ഇത്തവണ നെഹ്‌റു ട്രോഫി യില്‍ പങ്കെടുക്കുന്ന എല്ലാ 
വള്ളങ്ങള്‍ക്കും വിജയാശംസകള്‍ ........... വിനോദ് ഐറിസ് ,കാരിച്ചാല്‍ .