എഫ് .ബി .സി .കുഞ്ഞപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ......നല്ല തടിയില്‍ തീര്‍ത്ത വള്ളം ,
നല്ല കരക്കാരുടെ വള്ളം , നിര്‍മിച്ചതില്‍ കോവില്‍ മുക്ക് നാരായണന്‍ ആചാരിക്ക് ഏറ്റവും
സംതൃപ്തി നല്‍കിയ വള്ളം,കവറാട്ട് കുഞ്ഞുകുഞ്ഞു അച്ചായനെപ്പോലെ ജീവിതം വള്ളത്തിനായി
ഉഴിഞ്ഞു വെച്ച് കാല യവനികക്കുള്ളില്‍ മറഞ്ഞ അനേകം പേരുടെ ആത്മാവ് ഈവള്ളത്തില്‍
അധിവസിക്കുന്നതുകൊണ്ട് , ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ പ്രാര്‍ത്ഥന തുടങ്ങി ...എക്കാലത്തും പ്രമുഖ ടീമുകള്‍ക്ക് പ്രിയംകരനായതുകൊണ്ട് .....,ഗുരുത്വം ഉള്ളതുകൊണ്ട് .....
എതിര്‍ക്കുന്നവര്‍ക്കും ആരാധന തോന്നുന്ന ഒരു സവിശേഷ വ്യക്തിത്വത്തിന് ഉടമയായതുകൊണ്ടും ,അങ്ങനെ ....അങ്ങനെ ഒട്ടേറെക്കാരണങ്ങള്‍ ........അവന്‍ കാലത്തിനെയും അതിജീവിച്ച് പ്രയാണം തുടരുന്നു....എതിരാളികളുടെ പേടിസ്വപ്നവും അശ്ക്തന്മാര്‍ക്ക് പ്രേരിത ശക്തിയായും......യുഗങ്ങളിലേക്ക് നീളും അവന്റെ വീര ഇതിഹാസങ്ങള്‍ ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ