2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവാദങ്ങള്‍ പുകയുന്നു

ഈ കഴിഞ്ഞ നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവാദങ്ങള്‍ പുകയുന്നു 
ദേവസ് ചുണ്ടനിലൂടെ കൊല്ലം ജീസസ്സ് ബോട്ട് ക്ലബ്‌  സ്പോര്‍ട്സ് നിയമങ്ങള്‍
പാടെ ലങഖിച്ചു യെന്ന ആരോപണവുമായി പ്രമുഖ ബോട്ക്ലുബ്ബുകളും ഫൈനല്‍ 
മത്സരത്തില്‍ രണ്ടും ,മൂന്നും,നാലും സ്ഥാനത്തെത്തിയ കാരിച്ചാല്‍ ,മുട്ടേല്‍ കൈനകരി,
പായിപ്പാടന്‍ എന്നീ ചുണ്ടന്‍വള്ളങ്ങളും ഹൈകോടതിയില്‍ പോകാന്‍ തീരുമാനിച്ചു .
ഈ വര്‍ഷത്തെ മറ്റ് വള്ളംകളി കളില്‍ നിന്നും ഈ ടീമിനെ മാറ്റി നിര്‍ത്തുകയും 
നെഹ്‌റു ട്രോഫി യിലെ യഥാര്‍ത്ഥ വിജയിയെ പ്രഖ്യാപിക്കണം എന്നും ക്ലബ്‌ അംഗങ്ങള്‍ 
ആവിശ്യപ്പെട്ടു .ഈ കഴിഞ്ഞ ചമ്പക്കുളം വള്ളംകളിയില്‍ കാരിച്ചാല്‍ വള്ളത്തിലെ തുഴച്ചില്‍ 
ക്കാരെയും ചില പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കൊല്ലം ജീസസ്സ് ബോട്ട് ക്ലബിലെ 
ചില തുഴചില്‍ക്കാരെ ഈ വര്‍ഷത്തെ മറ്റ് കളികളില്‍ നിന്നും കോടതി വിലക്കിയിരുന്നു .
എന്നാല്‍ കോടതിയുടെ വിലക്കുപോലും ലെന്ഖിച്ചു ഈ നെഹ്‌റു ട്രോഫയില്‍ അവര്‍ 
പങ്കെടുത്തിരുന്നു . 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ