2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

റെക്കോര്‍ഡ്‌ കളുടെ രാജാവ്

1970 -1980കാലയളവില്‍ നെഹ്രുട്രോഫി ദൂരം1440 മീറ്റര്‍ ആയിരുന്നു അന്നത്തെ മികച്ച സമയം 5മിനിട്ട് 3സെക്കണ്ട് ( എഫ് .ബി .സി ചേന്നംകരി & വേണാട്ടുകാട് - കാരിച്ചാല്‍ ചുണ്ടന്‍ )പിന്നീട് 1981ല്‍ ദൂരം1400 മീറ്റര്‍ ആയി കുറച്ചു1983 ല്‍ വീണ്ടും മികച്ച സമയത്തിനുടമയായി.(കുമരകം ബോട്ട് ക്ലബ്‌ - കാരിച്ചാല്‍ - സമയം:5മിനിട്ട് 2.05സെക്കണ്ട് ) വീണ്ടും1988 ല്‍ ദൂരം1350 മീറ്റര്‍ ആയി കുറച്ചു അന്ന് വെള്ളംകുളങ്ങര ചുണ്ടനിലൂടെ പള്ളതുരിത്തി ബോട്ട് ക്ലബ്‌ 4 മിനിട്ട് 49 സെക്കണ്ട് യെന്ന മികച്ച സമയത്തിനുടമയായി.വീണ്ടും 2005ല്‍ ദൂരം1300 മീറ്റര്‍ ആയി കുറച്ചു അന്ന് ഹീറ്റ്സില്‍ ജീസസ് ബോട്ട് ക്ലബ്‌ ശ്രീ ഗണെഷനിലൂടെ 4മിനിട്ട് 44സെക്കണ്ട് യെന്ന മികച്ച സമയത്തിനുടമയായി.2008ല്‍ വീണ്ടും കാരിച്ചാല്‍ ചുണ്ടന്‍ ഹീറ്റ്സില്‍ ജീസസ് ബോട്ട് ക്ലബ്‌ തന്നെ പുതിയ സമയം കുറിച്ചെങ്കിലും ആരുടെഒക്കെയോ ഇടപെടല്‍ മൂലം റെക്കോര്‍ഡ്‌ രേഖ പ്പെടുത്തിയിട്ടില്ല . എപ്പോള്‍ വീണ്ടും ല്‍ ദൂരം1250 മീറ്റര്‍ ആയി കുറച്ചു വീണ്ടും കാരിച്ചാല്‍ ചുണ്ടന്‍ ഹീറ്റ്സില്‍ ഫ്രീഡം ബോട്ട് ക്ലബ്ബിലൂടെ 4മിനിട്ട് 30.38സെക്കണ്ട്  യെന്ന പുതിയ സമയം കുറിച്ച് . കൂടുതല്‍ ട്രോഫി നേടിയ ചുണ്ടന്‍ യെന്നറെക്കോഡും ഒപ്പം കുറഞ്ഞ സമയത്തിന്റെ റെക്കോഡും സ്വന്തമാക്കി "ജല ചക്രവര്‍ത്തി കാരിച്ചാല്‍ " ജയ്ത്ര യാത്ര തുടരുന്നു ......!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ